പൂക്കോട്ടൂര്‍ യുദ്ധം സ്വാതന്ത്ര്യ സമരങ്ങളില്‍ ഒഴിവാക്കാനാവാത്തത്‌

മലപ്പുറം: 1921ല്‍ നടന്ന പൂക്കോട്ടൂര്‍ യുദ്ധം സ്വാതന്ത്യ്ര സമരത്തില്‍ ഒഴിവാക്കാനാത്തതാണെന്നു പൂക്കോട്ടൂര്‍ യുദ്ധം 90ാ‍ംവാര്‍ഷിക അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
പൂക്കോട്ടൂര്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ മാരിയാട്‌ വടക്കുവീട്ടില്‍ മമ്മുദു നഗറിലാണ്‌ സമ്മേളനം സംഘടിപ്പിച്ചത്‌. അഡ്വ. എം ഉമ്മര്‍എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ മതവും രാഷ്ട്രീയവും വിഷയം അബ്ദുസമദ്‌ പൂക്കോട്ടൂരും സാമൂഹിക പ്രത്യാഘാതം പ്രഫ. എ പി അബ്ദുല്‍ വഹാബും മലബാര്‍ കലാപത്തിന്റെ സന്ദേശം അഡ്വ. ടി കെ ഹംസയും അവതരിപ്പിച്ചു. കെ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു.
ടി നൌഷാദ്‌, പി ഉബൈദുല്ല എംഎല്‍എ, കെ മുഹമ്മദുണ്ണി ഹാജി എംഎല്‍എ, പി എ സലാം, കെ പി അലവിക്കുട്ടി, അഡ്വ. കാരാട്ട്‌ അബ്ദുറഹിമാന്‍, കെ സുഹറ സംസാരിച്ചു.
രണ്ടായിരത്തിലധികം സാധാരണക്കാര്‍ ബ്രിട്ടീഷ്‌ പട്ടാളത്തോട്‌ ഏറ്റുമുട്ടിയ പൂക്കോട്ടൂര്‍ യുദ്ധം 1921 ആഗസ്റ്റിലാണു നടന്നത്‌. നാനൂറോളം പേര്‍ ഇതില്‍ രക്തസാക്ഷികളായിരുന്നു.

News @ Thejs

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal